ദോഹ: ഖത്തറിലെ സാംസ്കാരിക-സാഹിത്യ മേഖലയിൽ വേറിട്ടൊരു കാവ്യ സംരംഭത്തിന് തുടക്കമിട്ട് ഒരു കൂട്ടം ഖത്തറി വനിതാ കവികൾ. പരേതയായ പ്രശസ്ത കവയത്രി തലീല ബിൻത് ഗാനിം അൽ-ബിനാലി അൽ-മുഹന്നദിയുടെ (എക്കോ ഓഫ് ഡിപ്രിവേഷൻ) പ്രശസ്തമായ വരികളെ മാതൃകയാക്കി "ഞങ്ങൾ നിന്റെ പുത്രിമാർ" (We are your daughters) എന്ന പേരിൽ പുതിയ ദേശീയ കവിതകൾ രചിച്ചാണ് ഇവർ രാജ്യത്തോടുള്ള സ്നേഹവും കൂറും പ്രഖ്യാപിച്ചത്.രാജ്യം നേരിടുന്ന അസാധാരണ സാഹചര്യങ്ങളിൽ മാതൃഭൂമിക്ക് പിന്തുണ നൽകേണ്ടത് കടമയാണെന്ന ബോധ്യത്തിൽ നിന്നാണ് ഈ സംരംഭം ഉടലെടുത്തത്. ......
ചെങ്ങന്നൂർ: വിദേശ സംഭാവന നിയന്ത്രണ നിയമം സർക്കാർ പാർലമെൻറിൽ കൊണ്ടുവന്നത് ചട്ടം ലംഘിച്ചും ഭരണഘടന വിരുദ്ധവുമായാണെന്ന് എഐസിസി
ജനറൽ സെക്രട്ടറി കെ. സി.വേണുഗോപാൽ പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വെണ്മണിയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മത- സമുദായിക, സന്നദ്ധ സംഘടനകൾ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കേണ്ട വിദേശ സഹായങ്ങൾ കീഴ് വഴക്കങ്ങൾ ലംഘിച്ച് തടയാൻ ശ്രമിച്ചാൽ കോൺഗ്രസ് എന്ത് വില കൊടുത്തും അതിനെ എതിർക്കും. ......
ചെങ്ങന്നൂർ: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ 'യുധിഷ്ഠിര തിരുപ്പതി' എന്ന് ഖ്യാതിപെറ്റ ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു (ഇമയവരപ്പൻ) ക്ഷേത്രത്തിൽ
ഉത്സവത്തിന് കൊടിയേറ്റോടെ തുടക്കമായി. തന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലും, മേൽശാന്തി മാവേലിക്കര കുന്നം തുരുത്തി ഇല്ലം നാരായണൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലുമാണ്
കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. കൊടിമരച്ചുവട്ടിൽ നടന്ന വിശേഷാൽ പൂജകൾക്കും മന്ത്രോച്ചാരണങ്ങൾക്കും ശേഷമാണ്
കൊടി
ഉയർത്തിയത്.
കൊടിയേറ്റ് ചടങ്ങുകൾക്ക്ദേവസ്വം ബോർഡ് ചെങ്ങന്നൂർ മേജർ സബ് ഗ്രൂപ്പ് ഓഫീസർ പി.എസ്. ......
ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം കായിക കോടതിയിലേക്ക് നീളുന്നു. അൽ സെയിലിയക്കെതിരായ മത്സരത്തിൽ അയോഗ്യനായ താരം കളിച്ചുവെന്ന് ആരോപിച്ച് അൽ ഷമാൽ ക്ലബ്ബ് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ (Court of Arbitration for Sport - CAS) സമീപിച്ചു. ......
ദോഹ: സങ്കീർണ്ണമായ പാൻക്രിയാറ്റിക് രോഗങ്ങളുടെ ചികിത്സയിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട്, ഖത്തറിൽ ആദ്യമായി റോബോട്ടിക് 'വിപ്പിൾ' (Whipple) ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC). അതിനൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഈ ശസ്ത്രക്രിയ രാജ്യത്തെ ശസ്ത്രക്രിയാ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.ഖത്തറിൽ ചരിത്രം കുറിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ; ആദ്യമായി റോബോട്ടിക് 'വിപ്പിൾ' ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
ദോഹ: സങ്കീർണ്ണമായ പാൻക്രിയാറ്റിക് രോഗങ്ങളുടെ ചികിത്സയിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട്, ഖത്തറിൽ ആദ്യമായി റോബോട്ടിക് 'വിപ്പിൾ' (Whipple) ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC). ......
തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് വ്യാപകമാകുമെന്ന ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന്റെ പ്രസ്താവന വിവാദമാകുന്നു.......
കൊച്ചി: ഇന്ത്യയുടെ മുൻനിര മിസൈൽ വാഹിനി കപ്പൽ ഐ.എൻ.എസ് ത്രികാന്ത് താൻസാനിയൻ തുറമുഖ നഗരമായ ദാരസ് സലാമിൽ സന്ദർശനത്തിന് എത്തി. ഇന്ത്യൻ ഓഷ്യൻ റീജിയണിൽപ്പെട്ട തെക്ക് പടിഞ്ഞാറൻ സമുദ്രമേഖലയിലെ പര്യടനത്തിൻ്റെ ഭാഗമായിട്ടാണിത്.
ഇരു രാജ്യങ്ങളും തമ്മിൽ മാറിടൈം മേഖലയിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
താൻസാനിയൻ
നാവികസേനയുമായി സംയുക്ത പരിശീലനം , സാമൂഹ്യ, പൊതുജന സേവനം, കായിക മത്സരങ്ങൾ, യോഗ എന്നിവ നടത്തും . ......
ബംഗളുരു : അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പാചകവാതക പ്രതിസന്ധിയ്ക്ക് പുറമെ മറ്റൊരു ഗൗരവ പ്രശ്നം കൂടി ബംഗളുരു നഗരം അഭിമുഖീകരിക്കുന്നുണ്ട്. അതാകട്ടെ ക്രമസമാധാന പ്രശ്നമായി വളരുകയും ചെയ്തിരിക്കുന്നു. ......
ദോഹ/ബെയ്റൂട്ട്: ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ലെബനനിൽ വീടുകൾ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നവർക്ക് ആശ്വാസമായി ഖത്തറിന്റെ പുതിയ ഘട്ടം സഹായങ്ങൾ എത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ (QFFD) നേതൃത്വത്തിൽ ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ചാണ് സഹായ വിതരണം നടക്കുന്നത്. ......